September 12, 2026

സർവജനയിൽ ‘വിദ്യാലയ വെളിച്ചം’ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG_20260912_171742
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ ‘വിദ്യാലയ വെളിച്ചം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്കൂൾ കാമ്പസിൽ വെളിച്ചമെത്തിക്കുന്നതിനായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

 

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിഫാനത്ത് വി.കെ., വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെറീന അബ്ദുള്ള, സ്കൂൾ പ്രിൻസിപ്പൽ പി.എ. അബ്ദുൽ നാസർ, എച്ച്.എം. ബിജി വർഗീസ്, ദിലിൻ സത്യനാഥ്, സൗദ, കെ. അനിൽകുമാർ എൻ, കെ.എസ്. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *