September 13, 2026

കേശദാന രംഗത്തെ നിസ്വാർത്ഥ സേവനം: പ്രകാശ് പ്രാസ്‌കോയ്ക്ക് അമലാ മെഡിക്കൽ കോളേജിന്റെ ആദരം

0
IMG_20260912_162253
By ന്യൂസ് വയനാട് ബ്യൂറോ

തൃശൂർ: ക്യാൻസർ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വിഗ്ഗ് നൽകാനും സ്തനങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ സ്തനങ്ങൾ നൽകാനും നിസ്വാർത്ഥമായി നിരന്തരം കേശദാന പ്രോഗ്രാമുകൾ നടത്തി വരുന്ന വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്‌കോയെ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ചടങ്ങ് ലോകപ്രശസ്ത മജീഷ്യൻ  ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് ജോയന്റ് ഡയറക്ടർ ഫാദർ  ജയ്സൺ മുണ്ടൻമാണി തുടങ്ങിയവർ സംസാരിച്ചു. അമലയിൽ നിന്നും തുടർച്ചയായ പതിനാലാമത്തെ അവാർഡാണ് പ്രകാശ് പ്രാസ്‌കോയ്ക്കു ലഭിച്ചിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *