September 19, 2026

ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി 

0
IMG_20260918_161318
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി. എൻ.എസ്.എസ്., കരിയർ ഗൈഡൻസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 85.5 ശതമാനം വോട്ടെടുപ്പ് രേഖപ്പെടുത്തി. രാവിലെ 10-ഓടെ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി സജ്ജീകരിച്ച ബൂത്തുകളിൽ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടത്തിയ ശേഷം 11.30 മുതൽ 12.30 വരെയായിരുന്നു വോട്ടെടുപ്പ്. ഉച്ചയ്ക്ക് ഒന്നോടെ വോട്ടെണ്ണൽ ആരംഭിച്ചു.

 

വിവിധ വിഭാഗങ്ങളിൽ രണ്ടാം വർഷ വിദ്യാർഥികളായ ആലാന പി.എ. (എൽ.ടി.പി.എം.), ദിൽഹ ഫാത്തിമ (എസ്.പി.എഫ്.) എന്നിവരും ഒന്നാം വർഷ വിദ്യാർഥികളായ സാജിത ഷെറിൻ (എം.ജി.ആർ.), അൻസില ഷെറിൻ വി.എ. (എസ്.പി.എഫ്.) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വർഷ എം.ജി.ആർ. വിഭാഗത്തിൽ ദിയാന ഫാത്തിമ എ.എം. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലും, രണ്ടാം വർഷ എ.ഡി.എം.എഫ്. വിഭാഗത്തിൽ ഷഹാന ഷെറിൻ 3 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. ഒന്നാം വർഷ വിഭാഗങ്ങളിൽ സായ് കൃഷ്ണ (എ.ഡി.എം.എഫ്.) 8 വോട്ടിനും, തെരെസിന അനിൽ (എൽ.ടി.പി.എം.) 5 വോട്ടിനും വിജയം നേടി.

 

വോട്ടെണ്ണലിനുശേഷം വിജയികൾ പ്രിൻസിപ്പലിനെ കണ്ട് സന്നദ്ധത അറിയിച്ചു. തുടർന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ഷഹാന ഷെറിനെ മറികടന്ന് ദിയാന ഫാത്തിമ എ.എം. സ്കൂൾ ലീഡറായി. ഉച്ചയ്ക്ക് 3.30-ന് പ്രിൻസിപ്പൽമാരുടെ സാന്നിധ്യത്തിൽ ചേർന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗത്തിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ദിയാന ഫാത്തിമ എ.എം. സ്കൂൾ ചെയർപേഴ്സണായും ഒന്നാം വർഷ വിദ്യാർഥി സായ് കൃഷ്ണ ആർട്സ് ക്ലബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പൊതുഅസംബ്ലിയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യ പ്രക്രിയ നേരിട്ട് അനുഭവിച്ചറിയാൻ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് അവസരമൊരുക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *