September 24, 2026

പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി

0
IMG_20260924_175724
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപ തെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബര്‍ 27, 28 തിയതികളിൽ ജില്ലാ കളക്ടർ വി. ചെല്‍സസിനി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന 08-പള്ളിക്കൽ ഡിവിഷൻ പരിധിയിലെ സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 28 ന് അവധിയായിരിക്കും. സ്വീകരണ, വിതരണ, വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിന് സെപ്റ്റംബര്‍ 27 മുതൽ 29 വരെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *