September 30, 2026

മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ

0
WhatsApp Image 2026-09-30 at 1.21.23 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ തിരുശേഷിപ്പിനാൽ സ്ഥാപിച്ചിട്ടുള്ള മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 (വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം നടക്കും. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കൊടിയേറുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. 3.30-ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ‘സേബൽത്തോ 2K26’ സുവിശേഷഗാന സായാഹ്നം, 5.30-ന് അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥന, 7 മണിക്ക് പ്രസംഗം എന്നിവയ്ക്ക് ശേഷം 7.15-ന് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിലുള്ള കോളിയാടി കുരിശിങ്കലേക്ക് പ്രദക്ഷിണവും രാത്രി 9 മണിക്ക് ആശീർവാദവും തുടർന്ന് സ്നേഹവിരുന്നും നടക്കും.

പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8.30-ന് അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും. തുടർന്ന് 9.30-ന് മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും. 10.30-ന് നടക്കുന്ന പരിശുദ്ധ ബാവായുടെ തിരുശേഷിപ്പ് വണക്കത്തിന് ശേഷം 11.15-ന് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. 11.45-ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ഉച്ചയ്ക്ക് 12 മണിക്ക് ആശീർവാദം, നേർച്ച ഭക്ഷണം, ലേലം എന്നിവയ്ക്ക് ശേഷം ഒരു മണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാളിന് സമാപനമാകും.

പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. ഷൈജൻ കുര്യാക്കോസ് മറുതല, ട്രസ്റ്റിമാരായ പൌലോസ് പഴമ്പിള്ളിൽ, ഗീസ് തേനുങ്കൽ, സെക്രട്ടറി തോമസ് മുണ്ടക്കൽ, ജോയിന്റ് സെക്രട്ടറിമാരായ പൈലി മോളത്ത്, ബിജു കാഞ്ഞിരത്തിങ്കൽ പബ്ലിസിറ്റി കൺവീനർ എൽദോ പോൾ മൂശാപ്പിള്ളിൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *