October 2, 2026

ശുചിത്വ സന്ദേശ റാലിയും ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

0
IMG_20261002_151846
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ശുചിത്വ സന്ദേശ റാലിയും ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാ അംഗങ്ങളെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പുൽപ്പള്ളി ടൗൺ മുതൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വരെയാണ് ശുചിത്വ സന്ദേശ റാലി നടത്തിയത്.

പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസന കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഖിൽ കെ.കെ, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

 

ചടങ്ങിൽ സെക്രട്ടറി കെ.എ. ജയസുധ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഷീന കെ. ദേവസ്യ നന്ദിയും പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഹരിത കർമ്മ സേന അംഗത്തിനും, കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ ഏറ്റവും മികച്ച സേവനം കാഴ്ചവെച്ച അംഗങ്ങൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *