“സുപോഷിത് ഭാരത് അഭിയാൻ”: പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
മാനന്തവാടി: വിദ്യാനികേതൻ മാതൃഭാരതി വയനാടും, സേവാഭാരതി മാനന്തവാടി, എടവക യൂണിറ്റുകളുടെയും നേതൃത്വത്തിൽ “സുപോഷിത് ഭാരത് അഭിയാൻ” പദ്ധതിയുടെ ഭാഗമായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസ്സും നടത്തി. തോണിച്ചൽ വീരപഴശ്ശി വിദ്യാമന്ദിരത്തിൽ നടന്ന പരിപാടിയിൽ മാതൃഭാരതി വയനാട് ജില്ലാ പ്രസിഡന്റ് ഷീല ശിവൻ അധ്യക്ഷത വഹിച്ചു. പ്രഗത്ഭ ഡയബറ്റിക് ഡോക്ടറായ റോസ് ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളിൽ ഏറ്റവും ശുദ്ധമായവ സമർപ്പിക്കുന്നതുപോലെ നമ്മുടെ അടുക്കളയിലും ശുദ്ധമായ ഭക്ഷണം മാത്രം പാചകം ചെയ്യണമെന്നും, പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാന കാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. റോസ് ആന്റണി പറഞ്ഞു.
ചടങ്ങിൽ സനീഷ അഭിലാഷ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം മനോജ് പിലാക്കാവ്, സേവാഭാരതി എടവക യൂണിറ്റ് സെക്രട്ടറി ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാനികേതൻ സ്കൂളുകളും ഒരുക്കിയ വിവിധ പോഷകാഹാര വിഭവങ്ങളുടെ സ്റ്റാളുകൾ പരിപാടിയിൽ ഏറെ ശ്രദ്ധേയമായിരുന്നു.





Leave a Reply