ഗാന്ധിജയന്തി: എം.എം.ജി.എച്ച്.എസ് വിദ്യാർത്ഥികൾ പരിസര ശുചീകരണം നടത്തി
പുൽപ്പള്ളി:ഗാന്ധിജയന്തിയോടനുബന്ധിച്ച് കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കാപ്പിസെറ്റ് ബാങ്ക് കവലയും പരിസരവും ശുചീകരിച്ചു. ബാങ്ക് കവല പരിസരത്ത് ധാരാളമുണ്ടായിരുന്ന പ്ലാസ്റ്റിക്കും മറ്റു പാഴ് വസ്തുക്കളും ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാനായി സ്വരൂപിച്ചു. സ്കൂളിലെ എസ്.പി.സി. സേനാ വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ അധ്യാപകർ പൂർണ്ണ പിന്തുണ നൽകി.





Leave a Reply