കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു
കൽപ്പറ്റ: കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ ഷെഫീഖ് ടി. എം (35) ആണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തോടൊപ്പം ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





Leave a Reply