കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി
വൈത്തിരി: സ്ഥിരം കുറ്റവാളിയായ കുന്നത്തിടവക, പന്ത്രണ്ടാം പാലം എം.കെ. നിവാസിൽ എം.കെ. ദാസനെ (48) കാപ്പ നിയമപ്രകാരം വയനാട് ജില്ലയിൽ നിന്നും നാടുകടത്തി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ ആറോളം കേസുകളും വൈത്തിരി പോലീസ് സ്റ്റേഷനിൽ അബ്കാരി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (കാപ്പ) വകുപ്പ് 15(1) പ്രകാരം ആറ് മാസത്തേക്കാണ് നാടുകടത്തൽ നടപടി. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് ആണ് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.





Leave a Reply