October 2, 2026

പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

0
IMG_20261002_171727
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനവും സാങ്കേതിക പരിജ്ഞാനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയർ വാർഡ് മെമ്പർ സാജിത പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മിൻസിമോൾ കെ.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ വാർഡ് മെമ്പർ കുഞ്ഞഹമ്മദ് കുട്ടി സംസാരിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനാനുഭവം കൂടുതൽ മികവുറ്റതാക്കുന്നതിനും സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനും സഹായകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രോഗ്രാമിന് സി. റോസ്മിൻ, ഫിറോസ് പി, അമ്പിളി ആന്റണി, ആൻസി ടി. എം, അരുന്ധിത പി. എം എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *