October 2, 2026

ജില്ലാതല പട്ടയ മേള ഒക്ടോബര്‍ അഞ്ചിന്; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും

0
WhatsApp Image 2026-10-02 at 5.59.02 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി പാരിഷ് ഹാളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അര്‍ഹിച്ച കരങ്ങളിലേക്ക് അവകാശത്തിന്റെ രേഖ-അവകാശ രേഖയാകുന്ന പുതിയ കേരളം എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. പട്ടയമേളയില്‍ ലാന്റ് ട്രൈബൂണല്‍, മുനിസിപ്പല്‍ ഭൂ-പതിവ്, മിച്ചഭൂമി, ദേവസ്വം പട്ടയങ്ങള്‍ ഉള്‍പ്പെടെ അര്‍ഹരായ 165 ഗുണഭോക്താക്കള്‍ക്ക് ഭൂ രേഖ വിതരണം ചെയ്യും. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ റസീന അബ്ദുള്‍ ഖാദര്‍, ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, പ്രസന്ന ശശീന്ദ്രന്‍, മാനാക്ഷി രാമന്‍, ടി.എസ് ദിലീപ്, വാര്‍ഡ് കൗണ്‍സിലര്‍ എ.വി ദീപ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *