October 14, 2026

യു.പി.ഐ ഇടപാടുകൾക്ക് ചാർജ്; പുൽപ്പള്ളിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം

0
WhatsApp Image 2026-10-13 at 9.04.37 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) എന്ന പേരിൽ ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധവും നടത്തി.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കി ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിച്ചശേഷം ഓരോ ഇടപാടിനും ചാർജ് ഈടാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു. എം.ഡി.ആർ എന്ന പേരിൽ ഈടാക്കുന്ന തുക വ്യാപാരികൾ സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും അവർ ആരോപിച്ചു.

യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തുന്നതിനെതിരെ ഒക്ടോബർ 15-ന് സംസ്ഥാന വ്യാപകമായി നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുൽപ്പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മാത്യു മത്തായി ആതിര പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അജിമോൻ കെ.എസ്., പി.എ. ഷാജിമോൻ, ജോസ് കുന്നത്ത്, പി.എം. പൈലി, ബാബു രാജേഷ്, സജി വർഗീസ്, പ്രസന്നകുമാർ, പ്രഭാകരൻ, കെ.വി. റഫീഖ്, വേണുഗോപാൽ, ബാബു മാക്കിയിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *