November 7, 2026

ജില്ലാതല കായികമേളയിൽ മിന്നും വിജയം; പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് അനുമോദനം

0
WhatsApp Image 2026-10-13 at 7.43.17 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 112 പോയിന്റുമായി ഫസ്റ്റ് റണ്ണറപ്പായ പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളെ മാനന്തവാടി നഗരസഭ അനുമോദിച്ചു. 14 സ്വർണം, 11 വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 33 മെഡലുകൾ നേടിയാണ് സ്കൂൾ ജില്ലയിൽ മികച്ച നേട്ടം കൈവരിച്ചത്.

കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിൽ സ്കൂളിൽനിന്ന് 25 കുട്ടികൾ പങ്കെടുക്കും. മാനന്തവാടി ഉപജില്ലാ കായികമേളയിൽ 327 പോയിന്റുമായി ഓവറോൾ കിരീടവും സ്കൂൾ നേടിയിരുന്നു. ആദ്യമായാണ് സ്കൂൾ ജില്ലാ കായികമേളയിൽ ഫസ്റ്റ് റണ്ണറപ്പാകുന്നത്.

മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ നഗരസഭയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. തുടർന്ന് കായികതാരങ്ങളെ അണിനിരത്തി മാനന്തവാടി ടൗണിലൂടെ ആഹ്ലാദപ്രകടനവും നടത്തി. നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.വി.എസ്. മൂസ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

കൗൺസിലർമാരായ വി.യു. ജോയ്, പി.കെ. ഹംസ, എം.ആർ. രജനീഷ്, ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, പ്രിൻസിപ്പൽ സുനിൽ മാത്യു, കായികാധ്യാപകൻ അമൽ മാത്യു, കോച്ച് ഗിരീഷ് കാട്ടിക്കുളം, പി.ടി.എ പ്രസിഡന്റ് ജോബി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *