അനധികൃത നിർമ്മാണങ്ങൾക്ക് മാനന്തവാടി നഗരസഭയുടെ ഒത്താശയെന്ന് ബി.ജെ.പി
മാനന്തവാടി: അനധികൃത നിർമാണങ്ങൾക്കും മണ്ണുമാഫിയക്കും നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും ഒത്താശ ചെയ്യുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി. നിർമിച്ച താൽക്കാലിക ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുമാറ്റിയ നഗരസഭ, നഗരത്തിലെ മറ്റു അനധികൃത നിർമാണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനന്തവാടിയിലെ ഏറ്റവും വലിയ ചരിത്രശേഷിപ്പായ പഴശ്ശി കുടീരത്തിന് ഭീഷണിയാവുന്ന രീതിയിൽ സ്വകാര്യ വ്യക്തി മണ്ണെടുപ്പ് നടത്തിയിട്ടും സെക്രട്ടറിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും നഗരസഭസ്വീകരിച്ചിട്ടില്ല.മാനന്തവാടിയിലെ അനധികൃത മത്സ്യ മാർക്കറ്റ് പൂട്ടാൻ തദ്ദേശ സ്വയംഭരണ ജോയിൻ
പൊളിച്ചുമാറ്റിയ നഗരസഭ അധികാരികൾ നഗരത്തിൻ്റെ ഹൃദയഭാഗത്ത് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ കാണുന്നില്ല. മാനന്തവാടിയിലെ ഏറ്റവും വലിയ ചരിത്രശേഷിപ്പായ പഴശ്ശി കുടീരത്തിന് ഭീഷണിയാവുന്ന രീതിയിൽ സ്വകാര്യ വ്യക്തി മണ്ണെടുപ്പ് നടത്തിയിട്ടും സെക്രട്ടറിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും നഗരസഭസ്വീകരിച്ചിട്ടില്ല.മാനന്തവാടിയിലെ അനധികൃത മത്സ്യ മാർക്കറ്റ് പൂട്ടാൻ തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും സെക്രട്ടറി ഈ ഉത്തരവ് പൂഴ്ത്തി വെക്കുകയാണ് ചെയ്‌തത്.
വീണ തീയേറ്ററിന് സമീപമുള്ള മൂന്ന് നില കെട്ടിടം അനധികൃതമാണെന്ന് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും നഗരസഭാ അധികാരികൾ സ്വീകരിച്ചിട്ടില്ല. മെഡിക്കൽ കോളേജിന് സമീപമുള്ള രണ്ട് വീടുകൾക്ക് അവിടെ സ്വകാര്യ വ്യക്തി നടത്തുന്ന മണ്ണെടുപ്പ് ഭീഷണിയാണെന്ന് പരാതി നൽകിയിട്ടും അതിനെതിരെ കണ്ണടക്കുകയാണ് സെക്രട്ടറി ചെയ്‌തത്. കുഴിനിലത്ത് നടക്കുന്ന മണ്ണെടുപ്പിൽ നഗരസഭ സെക്രട്ടറിയുടെ താൽപര്യം മണ്ണെടുപ്പിൽ നഗരസഭ സെക്രട്ടറിയുടെ താൽപര്യം എന്താണെന്ന് അറിയാൻ പൊതുജനത്തിന് താൽപ്പര്യം ഉണ്ട്. മണ്ണ് മാഫിയക്കാരെയും അനധികൃത നിർമ്മാണം നടത്തുന്നവരെയും താലോലിക്കുന്ന നഗരസഭാ സെക്രട്ടറിയാണ്, പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബിജെപി നിർമിച്ച ബസ് വെയിറ്റിംഗ് ഷെഡ് രാത്രിയുടെ മറവിൽ പൊളിച്ചു നീക്കിയതെന്നും മാനന്തവാടി നഗരസഭ പരിധിയിൽ നടന്നിട്ടുള്ള അനധികൃത മണ്ണെടുപ്പിലും അനധികൃത നിർമ്മാണങ്ങളിലും നഗരസഭാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പൊളിച്ചുമാറ്റിയ താൽക്കാലിക ബസ് വെയിറ്റിംഗ് ഷെൽട്ടർ നഗരസഭ നേരിട്ടു നിർമ്മിക്കും എന്ന ഉറപ്പിൻ മേലാണ് ഇന്നലെ ബിജെപി സമരം അവസാനിപ്പിച്ചത്. വാക്ക് പാലിക്കാൻ നഗരസഭ അധികാരികൾ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ തുടർച്ചയായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.




Leave a Reply