November 4, 2026

തർക്കം കൊലപാതകത്തിൽ കലാശിച്ചു; വാഴവറ്റയിലെ വീട്ടമ്മയുടെ മരണത്തിൽ അയൽവാസി പിടിയിൽ‌‌

0
WhatsApp Image 2026-11-03 at 9.37.37 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ: വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ വയോധികയെ അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 28ന് രാത്രിയിലായിരുന്നു സംഭവം

ഒക്ടോബർ 28ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം വാക്കേറ്റത്തിനിടയിൽ പ്രതി അമ്മിണി മരണപ്പെട്ട അമ്മിണിയുടെ കഴുത്ത് ഞെരിക്കുകയും, ഗുരുതരമായി പരിക്കേറ്റ അമ്മിണി പിന്നീട് മരണപ്പെടുകയുമായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കിയത്. തുടർന്ന് ഇന്ന് പ്രതിയായ അമ്മിണിയെ അറസ്റ്റ് ചെയ്ത് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബിജു ആന്റണിയുടെയും, എസ്.ഐ കെ.എം. സന്തോഷ് മോന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *