തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
മാനന്തവാടി: വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. അഫാസ് (19), ലസിൻ (17) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക പരിചരണം നൽകുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. Gr.SFRO ഇ.ജെ. മത്തായി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്., ആനന്ദ് ടി., ഹോം ഗാർഡുമാരായ അലക്സാണ്ടർ പി.വി., ശിവദാസൻ കെ. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.




Leave a Reply