നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ ലഭിച്ചു; വെള്ളമുണ്ട പോലീസിന് മധുരം നൽകി അമീൻ ബാദുഷ
മാനന്തവാടി: സുബഹി നമസ്കാരത്തിന് മുടങ്ങാതെ പള്ളിയിലെത്തിയതിന് നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കെല്ലൂർ കാരാട്ടുകുന്ന് മഹല്ലിലെ വിദ്യാർഥി അമീൻ ബാദുഷയും കുടുംബവും. വീട്ടിൽനിന്ന് നഷ്ടപ്പെട്ട സൈക്കിൾ വെള്ളമുണ്ട പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ കുപ്പാടിത്തറയിൽനിന്ന് വേഗത്തിൽ കണ്ടെത്തുകയായിരുന്നു. സൈക്കിൾ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന അമീനും കുടുംബത്തിനും ഇത് വലിയ ആശ്വാസമായി. സൈക്കിൾ തിരികെ ലഭിച്ചതിനെത്തുടർന്ന് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെത്തിയ അമീൻ ബാദുഷയും കുടുംബവും ഉദ്യോഗസ്ഥർക്ക് മധുരം നൽകി നന്ദി അറിയിച്ചു. സൈക്കിൾ നഷ്ടപ്പെട്ട വിവരം ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും അന്വേഷണത്തിൽ മികച്ച സഹകരണം നൽകിയ വെള്ളമുണ്ട പോലീസിനും സഹായിച്ച എല്ലാവർക്കും കുടുംബം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.




Leave a Reply