November 13, 2026

വൈത്തിരിയിൽ വൈ.എം.സി.എ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു

0
IMG-20261112-WA0414
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വൈ.എം.സി.എ അഖിലലോക പ്രാർത്ഥനാവാരത്തോടനുബന്ധിച്ച് വൈത്തിരി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. പ്രോജക്ട് ചെയർമാൻ ബിജു തിണ്ടിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രോപ്പർട്ടി ആൻഡ് പ്രോജക്ട് കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് മുഖ്യസന്ദേശം നൽകി. റീജണൽ സെക്രട്ടറി പ്രിൻസിലി വിബിൻ, നാഷണൽ സെക്രട്ടറിമാരായ ഓസ്റ്റിൻ കുന്ദർ, ഷാജി ജെയിംസ് എന്നിവർ ആശംസകൾ നേർന്നു. കെ.ജെ. ജോർജ്, ടോംസൻ ടോം, മാത്യു തോമസ്, കെ.ഐ. വർഗ്ഗീസ്, ജോണി പാറ്റാനി, സി.ജെ. ടോമി, അജുൻ ഈപ്പൻ, പീറ്റർ കുര്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *