പെട്രോള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന നടത്തി
കൽപ്പറ്റ: പെട്രോളിന്റെ ഗുണനിലവാരവും എഥനോളിന്റെ അളവും ഉറപ്പാക്കുന്നതിന് ജില്ലയിലെ രണ്ട് റീട്ടെയ്ല്‍ പെട്രോളിയം ഔട്ട്ലെറ്റുകളില് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വൈത്തിരി പാലക്കല്‍ ഫ്യൂവല്‍സ്, കല്‍പ്പറ്റ ജിയോ ബി.പി പെട്രോള്‍ പമ്പുകളിലാണ് പരിശോധന നടത്തിയത്. 2026 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ റീട്ടെയ്ല്‍ പെട്രോളിയം ഔട്ട്ലെറ്റുകളിലൂടെ വിത്പന നടത്തുന്ന എഥനോള്‍ ബ്ലെന്‍ഡഡ് മോട്ടോര്‍ സ്പിരിറ്റില്‍ (ഇ-20 പെട്രോള്‍) പരമാവധി 20 ശതമാനം എഥനോളാണ് ഉണ്ടാവേണ്ടത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നിഷ്കര്‍ഷിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണോ പെട്രോള്‍ നല്‍ക്കുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി കോഴിക്കോട് മേഖല കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി.കെ അരുണ്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ രമേശ്, പി.എസ് വേണു, താലൂക്ക്തല റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Leave a Reply