November 13, 2026

സിഫി ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4, 5 തീയതികളിൽ മാനന്തവാടിയിൽ

0
IMG-20261113-WA0154
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഫി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിഫി ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4, 5 (വെള്ളി, ശനി) തീയതികളിൽ മാനന്തവാടി വർണ്ണ തിയേറ്ററിൽ നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലഭിച്ച ഇരുനൂറിലധികം എൻട്രികളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത മുപ്പതോളം ചിത്രങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, റീൽസ്, മ്യൂസിക് വീഡിയോകൾ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മികച്ച ഹ്രസ്വചിത്രത്തിന് ഒന്നാം സമ്മാനമായി 1,00,000 രൂപയും, രണ്ടാം സമ്മാനമായി 20,000 രൂപയും, മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. കൂടാതെ മികച്ച ഡോക്യുമെന്ററിക്ക് 20,000 രൂപയും, മികച്ച റീലിനും മികച്ച മ്യൂസിക് വീഡിയോയ്ക്കും 10,000 രൂപ വീതവുമാണ് സമ്മാനത്തുക. മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 73061 08959 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *