November 13, 2026

പിലാക്കാവ് ജെസി എസ്റ്റേറ്റ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി; സമാപനം നവംബർ 15-ന്

0
IMG-20261113-WA0146(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പിലാക്കാവ് ജെസി എസ്റ്റേറ്റ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര മഹോത്സവം നവംബർ 15 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രധാന ദിവസമായ ഇന്ന് പതിവ് പൂജകൾക്ക് ശേഷം തെയ്യം പുറപ്പാട്, സ്ഥല ഗുളികൻ പുറപ്പാട്, അണ്ണപ്പ പഞ്ചുരുളി, ചാമുണ്ഡി അമ്മ, ചാമുണ്ഡി ഗുളികൻ എന്നിവ നടക്കും. ഞായറാഴ്ച പുലർച്ചെ കൊറഗജൻ പുറപ്പാടും വൈകുന്നേരം 7.30-ന് സാംസ്കാരിക സമ്മേളനവും നടക്കും. പാരിസൺസ് എസ്റ്റേറ്റ് ജനറൽ മാനേജർ ബെല്ലിയപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി എസ്.ബി. സതീഷ്, രക്ഷാധികാരി കെ.ബി. അച്യുതൻ, എം.പി. ശിവദാസ്, കെ.എം. സനോജ് എന്നിവർ സംബന്ധിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *