November 13, 2026

സ്വീകരണ സമ്മേളനവും ചന്ദ്രിക ക്യാമ്പയിനും വൻ വിജയമാക്കും: മണ്ഡലം മുസ്ലിം ലീഗ്

0
WhatsApp Image 2026-11-13 at 5.28.56 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 21-ന് നടത്തുന്ന സംസ്ഥാന സാരഥികൾക്കുള്ള സ്വീകരണ സമ്മേളനം വൻ വിജയമാക്കുന്നതിനും, മാനന്തവാടി മണ്ഡലത്തിൽ നിന്നും 1,500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും മണ്ഡലം മുസ്ലിം ലീഗ് നേതൃസംഗമം തീരുമാനിച്ചു. നവംബർ 15 മുതൽ നടക്കുന്ന ‘ചന്ദ്രിക’ ക്യാമ്പയിൻ ശാഖാ-പഞ്ചായത്ത് തലങ്ങളിൽ കാര്യക്ഷമമായി നടത്താനും മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും നിയുക്ത സിഡ്കോ ചെയർമാനുമായ ടി. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സിഡ്കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടി. മുഹമ്മദിനെ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടി. മൊയ്തുവും ജനറൽ സെക്രട്ടറി കൊച്ചി ഹമീദും ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ ടി. മൊയ്തു അധ്യക്ഷനായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *