November 14, 2026

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

0
IMG-20261114-WA0347
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസിസി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്ക് ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.നെഹ്റുവിന്റെ ദീർഘവീക്ഷണവും രാജ്യത്തോടുള്ള പ്രതിബദ്ധതയും വരുംതലമുറകൾക്കും എന്നും പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ജനാധിപത്യത്തിനും മതേതരത്വത്തിനും ശാസ്ത്രപുരോഗതിക്കും വലിയ പ്രാധാന്യം നൽകിയ വ്യക്തിത്വമായിരുന്നുവെന്നും ഐസക് കൂട്ടി ചേർത്തു. പി പി ആലി, വി എ മജീദ്, എം എ ജോസഫ്, പി കെ കുഞ്ഞിമൊയ്തീൻ, ബിനു തോമസ്, നിസി അഹമ്മദ്, മാണി ഫ്രാൻസിസ്, എം പി നജീബ്, ശോഭനകുമാരി, ഗിരീഷ് കൽപ്പറ്റ, ഉഷ തമ്പി, പുഷ്പ വെങ്ങപ്പള്ളി, ശശി പന്നിക്കുഴി, ടിന്റോ ജോസ്, മോഹൻദാസ് കോട്ടക്കൊല്ലി, കെ പത്മനാഭൻ, ഇ വി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *