ജലസംരക്ഷണ സന്ദേശവുമായി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ‘ജലാമൃതം’ ക്യാമ്പയിൻ
മാനന്തവാടി: ‘പൂർവ്വികർ കിണറ്റിലും പുഴയിലും കണ്ടു, നമ്മൾ പൈപ്പിൽ കണ്ടു, മകൻ കുപ്പിയിൽ കണ്ടു, ചെറുമകൻ എവിടെ കാണുമോ’ എന്ന വ്യത്യസ്തമായ സന്ദേശമുയർത്തി കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ ബി.എഡ് സെൻ്റർ എൻ.എസ്.എസ് യൂണിറ്റ് ‘ജലാമൃതം’ ജലസംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നുമുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടിയിലെ ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ വാഷ് ബേസിനുകൾക്ക് സമീപം ബോധവൽക്കരണ സ്റ്റിക്കറുകൾ പതിച്ചു. 30 വോളണ്ടിയർമാർ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്യാമ്പയിൻ നടത്തിയത്. മാനന്തവാടി കോഫി ഹൗസിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സി.എച്ച്. ഗണേഷ് കുമാർ, വോളണ്ടിയർ ലീഡർമാരായ ബി. ഫാത്തിമ, മിഥുൻ അശോക് എന്നിവർ നേതൃത്വം നൽകി.




Leave a Reply