November 15, 2026

മാനന്തവാടി ഉപജില്ല കലോത്സവം: വരവറിയിച്ച് വെള്ളമുണ്ടയിൽ വിളംബര ജാഥ

0
IMG-20261115-WA0208
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: നവംബർ 16 മുതൽ 20 വരെ നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിൻ്റെ പ്രചരണാർത്ഥം വെള്ളമുണ്ട എട്ടേനാൽ ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല, വൈസ് പ്രസിഡണ്ട് ലതിക എം, വാർഡ് മെമ്പർ റംല മുഹമ്മദ്, ഷമീർ തുരുത്തിയിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, പ്രിൻസിപ്പാൾ രാധിക, സ്വാഗത സംഘം കമ്മിറ്റി വർക്കിംഗ് ചെയർമാൻ മൊയ്തു ആറങ്ങാടൻ, വൈസ് പ്രിൻസിപ്പാൾ ബീന സി.ടി, എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും വിളംബര ജാഥയിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *