March 29, 2024

അസോസിയേഷൻ പ്രതിഷേധം ഫലം കണ്ടു;ശമ്പള വിതരണത്തിന് താൽക്കാലിക നടപടിയായി

0
Img 20221019 105911.jpg
കൽപ്പറ്റ: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ സമരം ഫലം കണ്ടു. നിലവിലുള്ള ഗസറ്റഡ് ഓഫീസർമാർക്ക് ഡി.ഡി.ഒ മാരുടെ അധിക ചുമതല നൽകി ശമ്പളം നൽകുന്നതിന് അനുമതി ലഭിച്ചതോടെയാണ് താല്ക്കാലിക ആശ്വാസമായത്.
 പതിനെട്ട് ദിവസമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയായിരുന്നു. ഇതേ തുടർന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വകുപ്പ് മേധാവിയെക്കണ്ട് ഇടപെടൽ നടത്തിയിരുന്നു, എന്നിട്ടും ശമ്പളം വൈകിയ സാഹചര്യത്തിലാണ് ജീവനക്കാരെ അണിനിരത്തി പ്രത്യക്ഷ സമരപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകിയത്. ശമ്പളം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ 19-ന് ആരംഭിക്കുന്ന കാർഷിക സെൻസസ് നടത്തിപ്പിലുൾപ്പെടെ സമരത്തിൻ്റെ ഭാഗമായി പ്രതികൂല നടപടികൾ സ്വീകരിക്കുന്നതിന് നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.
ശക്തമായ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ താല്ക്കാലിക സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചത്, ഗസറ്റഡ് ജീവനക്കാർക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നതിന് നടപടി ആയിട്ടില്ലെന്നിരിക്കെ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ജീവനക്കാരുടെ വിഷയത്തിൽ അനുകൂല ഇടപെടലുകൾ നടത്തിയ വയനാട് ഉപഡയറക്ടർ അഭിനന്ദനം അർഹിക്കുന്നതായും ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *