March 29, 2024

കണ്ണീർ നനഞ്ഞ യാത്രാ മൊഴി : അശ്വിനും അശ്വന്തിനും നാടിൻ്റെ സ്നേഹാദരം

0
Img 20221020 Wa00122.jpg
 ബത്തേരി: കണ്ണീർ അടക്കിയും കണ്ണീർ പൊഴിച്ചും സഹപാഠികളും നാട്ടുക്കാരും അശ്വിനും 
അശ്വന്തിനും യാത്രാ മൊഴി നൽകി. 
നെന്‍മേനി ഗോവിന്ദമൂല ചിറയില്‍ മുങ്ങിമരിച്ച അശ്വന്തിൻ്റേയും അശ്വിൻ്റേയും മൃതദേഹം സാർവജന സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ പലരുടേയും നിയന്ത്രണം വിട്ട് പോയി: ഇന്നലെ  ഉച്ചക്ക് രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഇരുവരും പഠിച്ചിരുന്ന ബത്തേരി സര്‍വ്വജന സ്‌കൂളിലെക്ക് മൃതദേഹങ്ങള്‍ എത്തിച്ചത്. ശക്തമായ മഴയിലും പ്രിയപ്പെട്ട സഹപാഠികളെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് കണ്ണീര്‍മഴയത്ത് വിദ്യാലയമുറ്റത്ത് കാത്തിരുന്നത്. മൃതദേഹങ്ങള്‍ എത്തിയതോടെ സഹപാഠികള്‍ പൊട്ടിക്കരയുകയായിരുന്നു.
ഒരു മണിക്കൂറോളം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം സംസ്‌കാരത്തിനായി വീടുകളിലേക്ക് കൊണ്ടുപോയി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ നാസര്‍.പി.എ, ദിലിന്‍ ശശിധരന്‍, എച്ച്.എം ജിജി ടി. ജേക്കബ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാടാല, വൈസ് പ്രസിഡന്റ് കണ്ണിയന്‍ സമദ്, മദര്‍ പി.ടി.എ പ്രസഡന്റ് റജീന, വൈസ് പ്രസിഡന്റ് ഷീബ മുരളി, പി.കെ സത്താര്‍, ഫൈസല്‍ മലവയല്‍ തുടങ്ങിയവരും മത രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേരും സ്‌കൂളിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് ചീരാല്‍ വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ മകന്‍ അശ്വന്ത്(17), കുപ്പാടി കുറ്റിലക്കാട്ട് സുരേഷ് ബാബുവിന്റെ മകന്‍ അശ്വിന്‍(19) എന്നിവര്‍ നെന്‍മേനി ഗോവിന്ദമൂല ചിറയില്‍ മുങ്ങിമരിച്ചത്.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *