April 19, 2024

വയനാട്ടില്‍ 160 കോടി നിക്ഷേപ പദ്ധതികളുമായി ‘മോറിക്കാപ്പ്’

0
Img 20221106 Wa00062.jpg
കല്‍പ്പറ്റ : വയനാടന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 160 കോടിയുടെ നിക്ഷേപപദ്ധതികളുമായി 'മോറിക്കാപ്പ്' വിപുലീകരിക്കുന്നു. മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മോറിക്കാപ്പ് റിസോര്‍ട്ട്, നിലവില്‍ വയനാട്ടിലെ മികച്ച ആഡംബര റിസോര്‍ട്ട് എന്ന നിലയില്‍ പ്രശസ്തമാണ്. ഇത്തരത്തില്‍ വയനാട്ടിലെ ആഡംബര റിസോര്‍ട്ട് മേഖലയില്‍ ഏറ്റവും അധികം നിക്ഷേപവും ആസ്തിയും ചുരുങ്ങിയ കാലയളവില്‍ തന്നെ നേടിയ ആദ്യത്തെ ബ്രാന്‍ഡ് ആയി തീരുകയാണ് 'മോറിക്കാപ്പ്'. നിലവില്‍ ബ്രാന്‍ഡിന്റെ പുതിയ പ്രോജക്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആയിരത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ പ്രദേശവാസികള്‍ ഉള്‍പ്പെടെ 250 ഓളം പേരുടെ സ്ഥിരവരുമാനമാര്‍ഗമായും മോറിക്കാപ്പ് നില കൊള്ളുന്നു. വരും കാലത്തില്‍ വയനാടിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ മോറിക്കാപ്പ് നിലവില്‍ വിഭാവനം ചെയ്യുന്ന തരം വ്യത്യസ്തവും പുതുമയാര്‍ന്നതും ആയ പദ്ധതികള്‍ അനിവാര്യമാണെന്ന് എം. എല്‍. എ. ടി. സിദ്ധിഖ് പറഞ്ഞു. ആംസ്റ്റര്‍ഡാം വാസ്തുശില്പമാതൃകയില്‍ മോറിക്കാപ്പ് ഡെവലപ്പേഴ്‌സ് നിര്‍മിച്ച വയനാട്ടിലെ ആദ്യത്തെ അള്‍ട്രാപ്രീമിയം അപാര്‍ട്‌മെന്റിന്റെ താക്കോല്‍ദാനം ഉഷാ സുരേന്ദ്രന് നല്‍കി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തന്നെ പ്രശസ്തമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തായി വികസിപ്പിച്ചു വരുന്ന ലോര്‍ഡ്‌സ് 83 എന്ന ക്രിക്കറ്റ് തീംഡ് റിസോര്‍ട്ട് ആണ് മോറിക്കാപ്പ്' ബ്രാന്‍ഡിന്റെ മറ്റൊരു പ്രൊജക്റ്റ്. ലോര്‍ഡ്‌സ് 83 യുടെ സാക്ഷാത്കാരത്തിലൂടെ വയനാട്ടില്‍ ക്രിക്കറ്റ് ടൂറിസം എന്ന ഒരു പുത്തന്‍ ആശയത്തിനു ഞങ്ങള്‍ തയ്യാറെടുക്കുകയാണെന്നു മോറിക്കാപ്പ് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം അറിയിച്ചു. 2500 കോടിയോളം നിക്ഷേപം വരുന്ന മറ്റൊരു പദ്ധതിയുടെ പിന്നണി പ്രവര്‍ത്തങ്ങള്‍ക്കായി ബ്രാന്‍ഡ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *