April 26, 2026

പശുക്കിടാക്കളെ വന്യമൃഗം ആക്രമിച്ചു

0
IMG_20230120_095928.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി ഹൈസ്‌കൂള്‍ റോഡിലെ നീലാംബരി ആനന്ദിന്റെ വീട്ടിലെ പശുക്കിടാക്കളെ വന്യമൃഗം ആക്രമിച്ചു. ഒരു വയസുള്ള പശുക്കിടാവ് ചാവുകയും, എട്ട് മാസം പ്രായമുള്ള ഒരെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് ചത്ത് കിടക്കുന്ന പശുവിനെ കണ്ടത്. സമീപത്ത് തന്നെ വലിയ പശുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവയെ ആക്രമിച്ചിട്ടില്ല. വനം വകുപ്പിനേയും, പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചതായി ആനന്ദ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *