April 24, 2024

പുതിയ കോഴ്‌സുകളും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20230128 Wa0002.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ അധിക ഡിഗ്രി, പി.ജി കോഴ്‌സുകളും, കോളേജിന്റെ ഭൗതിക സാഹചര്യങ്ങളും അടിയന്തിരമായി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് നിയോജകമണ്ഡലം എം.എല്‍.എ ടി. സിദ്ധിഖ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. 1981 ല്‍ സ്ഥാപിതമായ എന്‍ എം എസ് എം ഗവ കോളേജ് 42 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാളിതുവരെ 6 ഡിഗ്രി കോഴ്സുകളും, 4 പിജി കോഴ്‌സുകളും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളു. വയനാട് ജില്ലയിലെ ഹയര്‍ സെക്കന്ററിയില്‍നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥിക്കള്‍ക്കും, പട്ടികജാതി-പട്ടിക വര്‍ഗ പിന്നോക്ക, ന്യുനപക്ഷ വിഭാഗങ്ങളിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അഭിരുചിക്കനുസരിച്ചു പഠിക്കുവാന്‍ കൂടുതല്‍ ഡിഗ്രി, പിജി കോഴ്സുകള്‍ കല്‍പ്പറ്റ ഗവ കോളേജില്‍ ആരംഭിക്കണമെന്നുള്ളത് വയനാടന്‍ പൊതുസമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം പരിഗണിച്ചു കൂടുതല്‍ ഡിഗ്രി, പിജി കോഴ്‌സുകളും, കോളേജിന് സ്വന്തമായി 25 ഏക്കര്‍ സ്ഥലമുണ്ടെങ്കിലും, അതു പൂര്‍ണമായി സംരക്ഷിക്കുന്നതും ഉപയോഗപ്പെടുത്തുന്നതുമായ ഒരു മാസ്റ്റര്‍ പ്ലാന്‍ കോളേജിനായി തയ്യാറാകുവാന്‍ നടപടി സ്വീകരിക്കണം. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുവാനുള്ള ഒരു ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് കോളേജില്‍നിന്നും ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത പ്രോജെക്റ്റില്‍ സയന്‍സ് ബ്ലോക്ക്, ഹ്യൂമാനിറ്റീസ് ബ്ലോക്ക്, കൊമേഴ്സ് ബ്ലോക്ക്, ലൈബ്രറി കം ഓണ്‍ലൈന്‍ എക്‌സാം സെന്റര്‍, കാന്റീന്‍ കോംപ്ലക്‌സ്, ഗ്രൗണ്ട് കം സ്‌പോര്‍ട്‌സ് കോപ്ലെസ്, അക്ക്വറ്റിക് കോംപ്ലക്‌സ്, ജിംനേഷ്യം, ഹോസ്റ്റല്‍ കോംപ്ലക്‌സ്. ഓഫ് ലൈന്‍ എക്‌സാം സെന്റര്‍, മ്യൂസിയം കോംപ്ലക്‌സ്, മീഡിയ ലാബ്, സ്റ്റുഡന്റസ് വെല്‍ഫയര്‍ സെന്റര്‍, ഹെല്‍ത്ത് സെന്റര്‍, ക്രെഷ്, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ്. നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവില്‍ ക്ലാസ്സ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ ഓഫീസ് കെട്ടിടം ഉള്‍പ്പെടെ ആവശ്യമായ വായു സഞ്ചാരമോ, വെളിച്ചമോ ഇല്ലാത്തവയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. കോളേജിന്റെ മുന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രസ്തുത കെട്ടിടം പൊളിച്ചു നീക്കി, അവിടെ ഒരു ലൈബ്രറി കോംപ്ലക്‌സ് കം ഓണ്‍ലൈന്‍ എക്‌സാം സെന്റര്‍ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണം. പ്രസ്തുത കെട്ടിടത്തിന്റെ താഴത്തെയും ഒന്നാമത്തെയും നിലകളില്‍ ആധുനിക സൗകര്യമുള്ള ലൈബ്രറിസൗകര്യം ഒരുക്കുവാനും, രണ്ടാം നിലയില്‍ 500 ല്‍ പരം കമ്പ്യൂടറുകള്‍ സ്ഥാപിച്ചു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാക്കി മാറ്റി പ്രസ്തുത ഓണ്‍ലൈന്‍ എക്‌സാം സെന്റര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ കൂടാതെ നീറ്റ്, യുജിസി, പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ പരീക്ഷകള്‍ക്കായി ഉപയോഗിക്കുവാന്‍ സാധിച്ചാല്‍ അത് വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ അനുഗ്രഹമായിരിക്കുമെന്നും എം.എല്‍.എ വകുപ്പ് മന്ത്രിയോട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *