നവീകരിച്ച കമ്മന പൊതുകുളം ഉദ്ഘാടനം ചെയ്തു
കമ്മന : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നഞ്ഞോത്ത് പൊതു കുളത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, വാർഡ് മെമ്പർ സി.എം. സന്തോഷ്, ജനപ്രതിനിധികളായ വത്സൻ.എം.പി, ഷിൽസൺ കോക്കണ്ടത്തിൽ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ ബ്ലോക്ക് പഞ്ചായത്ത് എ. ഇ കീർത്തന സുരേഷ്, പഞ്ചായത്ത് എ.ഇ. ഷമീൽ.സി.എച്ച്, ഓവർസിയർ ജോസ് . പി.ജോൺ , തോമസ് എം.യു, ആൽഡ്രിൻ പീറ്റർ ,ശ്രീധരൻ നഞ്ഞോത്ത് സലോമി യേശുദാസ് പ്രസംഗിച്ചു.






Leave a Reply