ക്യാച്ച് ദി റൈൻ സംഘടിപ്പിച്ചു
വാരാമ്പറ്റ: ഇന്ത്യൻ ഗവൺമെന്റ് ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മിനിസ്ട്രി നെഹ്റു യുവ കേന്ദ്ര വയനാടും, യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കോടഞ്ചേരിടെയും സംയുക്തമായി നടത്തിയ ക്യാച്ച് ദി റൈൻ
എന്ന പ്രോഗ്രാം നടത്തി. വാരാമ്പറ്റ ഒമ്പതിലെ സാംസ്കാരിക നിലയത്തിൽവെച്ച് നടത്തിയപരിപാടി വാർഡ് മെമ്പർ പി എ അസീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യ അതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയനും പരിപാടിയുടെ ഭാഗമായി “മഴവെള്ള സംരക്ഷണവും” ശുചിത്വവും എന്ന വിഷയത്തെ ആധാരമാക്കി വെള്ളമുണ്ട ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ ക്ലാസ് എടുത്തു. യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് സുധിൻ. കെ. എസ്അധ്യക്ഷ വഹിക്കുകയും പൊതുപ്രവർത്തകരായ ഉസ്മാൻ.പി,പി.ഒ മൊയ്തു, കെ എൻ സുരേഷ് ബാബു എന്നിവർ ആശംസയും സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ട്രഷറർ പ്രശോഭ് നന്ദിയും പറഞ്ഞു.






Leave a Reply