August 4, 2026

സാമ്പത്തിക സാക്ഷരതാ ക്വിസ്

0
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍ സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഭാരതീയറിസര്‍വ്ബാങ്ക് സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 26 ന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഭാരതീയറിസര്‍വ്ബാങ്കിന്റെയും നാഷണല്‍സെന്റര്‍ഫോര്‍ഫിനാന്‍ഷ്യല്‍ എജ്യുക്കേഷന്റെയും വെബ്‌സൈറ്റില്‍ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ടചോദ്യങ്ങളും, ജി-20, ബാങ്കിംഗ് സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസില്‍ ഉള്‍പ്പെടും. ഉപ ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 5000, 4000, 3000 രൂപ എന്ന ക്രമത്തില്‍ സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂളുകള്‍ അതാത് ഡി.ഇ.ഒ. ഓഫീസുമായോ റിസര്‍വ്ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസുമായോ ബന്ധപ്പെടുക. ഇ-മെയില്‍: fiddthiro@rbi.org.in. ഫോണ്‍: 9447754658.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *