ഓപ്പറേഷൻസ്മൈൽ – സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയ സ്ക്രീനിംഗ് ജൂലൈ 18ന്
കൽപ്പറ്റ : കിൻഡർ ഹോസ്പിറ്റൽ കൊച്ചി, ഇൻഗ ബാംഗ്ലൂർ, ജോയന്റ് വളന്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ് – ജ്വാല, ചൈൽഡ് ലൈൻ വയനാട് കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജന്മനാ മുറിച്ചുണ്ടോടു കൂടിയോ അണ്ണാക്കിന്റെ വൈകല്യത്തോടു കൂടിയോ ജനിച്ച കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ ശസ്ത്രക്രിയക്കുള്ള പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18 ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ 1 മണി വരെ കൽപ്പറ്റ എസ്.കെ എം.ജെ ഹയർസെക്കൻഡറി സ്കൂളിലെ ജൂബിലി ഹാളിലാണ് പ്രാഥമിക പരിശോധന ക്യാമ്പ് നടക്കുന്നത്.ക്യാമ്പിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾക്കുമായി 9562911098/9562941098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.






Leave a Reply