June 27, 2026

മാനന്തവാടി രൂപതാ കെ. സി.വൈ.എം ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20230716_202552.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി രൂപതാ കെ. സി.വൈ.എം ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . കെ.സി.വൈ.എം ജൂഡ്സ് മൗണ്ട് യൂണിറ്റിലെ അംഗങ്ങളും ക്യാമ്പയിനിൽ പങ്കാളികളായി. യൂണിറ്റ് പ്രസിഡന്റ്‌ പ്രിറ്റി തോപ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ, യൂണിറ്റ് ഡയറക്ടർ ഫാ. മനോജ്‌ കാക്കോനാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. തലമുറകളെ കാർന്ന് തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ എല്ലാവരും ഒന്നടങ്കം പോരാടണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സൺ‌ഡേ സ്കൂൾ ലീഡർ അലിന്റ തുണ്ടിൽ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലി കൊടുത്തു.
യൂണിറ്റ് സമിതി നേതൃത്വം നൽകിയ യോഗത്തിൽ, സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ, യുവജനങ്ങൾ, മതാധ്യാപകർ, സന്യസ്ഥർ, തുടങ്ങി അറുപതോളം അംഗങ്ങൾ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *