August 2, 2026

നിരവില്‍പ്പുഴയിൽ കണ്ടെത്തിയത് ഷാളിൽ തൂങ്ങി ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹം

0
IMG_20230803_202025.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവില്‍പ്പുഴ: നിരവില്‍പ്പുഴയിൽ കണ്ടെത്തിയത്  ഷാളിൽ തൂങ്ങി ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹം.  കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും ഷാളിൽ തൂങ്ങി ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹം  കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കള്‍ പറഞ്ഞു.  വിനീത ഗര്‍ഭിണിയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. വിനീതയോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് സംശയം തോന്നി നാട്ടുകാര്‍ വീട് പരിശോധിച്ചപ്പോഴാണ് ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കണ്ടത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മണിക്കുട്ടന്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് പ്രതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *