August 4, 2026

മേരി മാട്ടി മേരാ ദേശ്: വസന്തകുമാറിന്റെ കുടുംബത്തെ ആദരിച്ചു

0
IMG_20230814_193252.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അസാദി കാ അമൃത് മഹോത്സവിന്റെ സമാപനവുമായി ബന്ധപ്പെട്ട് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി വീരോണ്‍ കാ വന്ദന്‍ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ പുല്‍വാമ ഭീകരക്രമാണത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്‍ ഹവില്‍ദാര്‍ വസന്തകുമാറിന്റെ കുടുംബത്തെ ആദരിച്ചു. വസുധ വന്ദന്‍ – അമൃത് വാടിക പദ്ധതിയുടെ ഭാഗമായി പുത്തൂര്‍വയലില്‍ തൈകള്‍ നട്ടു. കല്‍പ്പറ്റ നഗരസഭ മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘടനം ചെയ്തു. എന്‍.എസ്.എസ്, എന്‍.സി.സി കേഡറ്റുകളുള്‍ പരിപാടിയില്‍ പങ്കെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജൈന ജോയ്, ഒ. സരോജിനി, സി.കെ ശിവരാമന്‍, ഡി. രാജന്‍, വിനോദ് കുമാര്‍, നഗരസഭ സെക്രട്ടറി അലി അസുഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *