June 1, 2026

കനിവ് 2023 സ്നേഹ സേന കൂട്ടായ്മ: പോഷകാഹാര ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

0
IMG_20230823_110438.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കനിവ് 2023 സ്നേഹ സേന കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ച 50 കുടുംബങ്ങൾക്ക് സൗജന്യമായി പോഷകാഹാര ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
 കൂട്ടായ്മ ചെയർമാൻ ജോർജ് തെക്കേമല അധ്യക്ഷനായിരുന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.
 മുഖ്യ അതിഥി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ. വിജയൻ. ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം ചേതലയം റെയിഞ്ച് ഓഫീസർ അബ്ദുൽ സമദ് നിർവഹിച്ചു.ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പർ, ഷിനു കച്ചറയിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം വികസന സമിതി ചെയർമാൻ, പി കെ ജോസ് പതിമൂന്നാം വാർഡ് മെമ്പർ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്, അനിരുദ്ധൻ പുൽപ്പള്ളി, പി.യു ചിത്ര വയനാട് പേഷ്യന്റ് യൂണിയൻ, സൂസമ്മ ജോർജ്, സജിത്ത് കളരിപ്പാട്ട്, സതീഷ് കടുപ്പിൽ, , സുനന്ദ ഇരിപ്പുട്, സുജിത്. പി. എ, ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഷൈജു കൃഷ്ണൻ സ്വാഗതവും സുരേഷ് മരക്കടവ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *