May 31, 2026

പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത: ജനകീയ കർമ്മ സമിതി മാനന്തവാടി എം എൽ എ ഉഷാ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

0
IMG_20260531_204440
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി പ്രവർത്തകർ മാനന്തവാടി എം എൽ എ ഉഷാ വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ തീരുന്നതു കൂടാതെ വയനാടിനൊപ്പം മാനന്തവാടിയുടെ മുഖഛായ തന്നെ മാറ്റിമറിച്ചേക്കാവുന്ന പദ്ധതിയുടെ സാധ്യതകൾ എം എൽ എ യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും കൂട്ടായ്മക്ക് എല്ലാ വിധ പിന്തുണയും അവർ ഉറപ്പു നൽകിയതായും ഭാരവാഹികൾ പറഞ്ഞു. ഇതിനകം കൃഷി മന്ത്രി ടി. സിദ്ധിഖുമായി കർമ്മ സമിതി അംഗങ്ങൾ ചർച്ച നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, മറ്റു മന്ത്രിമാർ എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. പദ്ധതിയുടെ പ്രാഥമിക ഡി പി ആർ-ന് ഉടൻ ക്യാബിനറ്റ് അംഗീകാരം കിട്ടുമെന്നാണ് നാടിനൊപ്പം ജനകീയ കർമ്മ സമിതിയും പ്രതീക്ഷിക്കുന്നത്. ചുരത്തിൽ ഓരോ ദിനവും അസാധാരാണമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ, മുൻവർഷങ്ങളിലെ അനുഭവം കൂടി കണക്കിലെടുത്ത് യുദ്ധക്കാലാടിസ്ഥാനത്തിലുള്ള നടപടികൾ മാറിവന്ന ഭരണസംവിധാനങ്ങളിൽ നിന്നുണ്ടാകുമെന്നാണ് കർമ്മ സമിതി പ്രതീക്ഷിക്കുന്നത്. ചർച്ചകൾക്ക് യു.സി. ഹുസൈൻ, സാജൻ തുണ്ടിയിൽ, ബെന്നി കുറുമണി, മമ്മുട്ടി കാഞ്ഞായി എന്നിവർ നേതൃത്യം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *