May 31, 2026

സുരക്ഷാ 2023: നൂറുമേനിയിൽ തരിയോട്

0
IMG_20230826_145910.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: അർഹരായ മുഴുവൻ കുടുംബങ്ങളെയും 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്ത് 'സുരക്ഷ 2023' ഇൻഷുറൻസ് പദ്ധതി 100% പൂർത്തീകരിച്ച ഗ്രാമപഞ്ചായത്തായി മാറി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും കുടുംബശ്രീ സി ഡി എസ് ഭാരവാഹികളുടെയും നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്രഗവണ്മെന്റിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ദൗത്യമാണ് സുരക്ഷ -2023. 20 രൂപയുടെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷുറന്‍സ് കൂടാതെ 436 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ൽ ഉള്‍പ്പെടുന്നുണ്ട്. സുരക്ഷാ 2023 പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ വാർഡായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിനെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ലീഡ് ബാങ്കിൻറെ അനുമോദന പത്രം മാനേജർ ബിബിൻ മോഹനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ഷീജ ആന്റണി, ചെയർമാൻമാരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, രാധാ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൾ എഡ്വേർഡ്, കെ എൻ ഗോപിനാഥൻ, ബാങ്ക് മാനേജർമാരായ ജസീ സക്കറിയ, ഷാജി, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ, ജെസ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കെ ശശിധരൻ നായർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *