May 31, 2026

ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
Img 20231202 143329
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: കഴിഞ്ഞ 11 മാസമായി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമ പെൻഷനും, ധനസഹായങ്ങളും നൽക്കാത്തതിലും പ്രസവ ആനുകൂല്യം, വിവാഹ ധനസഹായം, ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം ഉൾപ്പെടെ വിവിധ ധനസഹായങ്ങൾ നൽക്കാത്തതിൽ പ്രതിഷേധിച്ച്
ഐ.എൻ.എൻ.ടി.യു.സി ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി ധർണ്ണ സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. ജോണി നന്നാട്ട് സാലി റാട്ടക്കൊല്ലി, ആർ. രാജൻ, പി.കെ മുരളി, പി.വി എൽദോ , ശാന്ത മണൽവയൽ, സി.പി മാത്യു, മജീദ് കബളക്കാട്, സുന്ദരൻ പൊഴുതന തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *