May 31, 2026

പൂപ്പാത ‘ പദ്ധതിയുമായി റസിഡന്‍സ് അസോസിയേഷന്‍

0
Img 20231204 064612
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കാട് പിടിച്ച് കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലര്‍വാടി തീര്‍ക്കാന്‍ ‘പൂപ്പാത ‘ പദ്ധതിയുമായി പഴശ്ശി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍. മാനന്തവാടി -കല്ലോടി റോഡില്‍ പഴശ്ശി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ വരുന്ന കൊണിയന്‍ മുക്ക് മുതല്‍ പന്നിച്ചാല്‍ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികള്‍ നട്ട് പരിപാലിക്കുക. ആദ്യപടിയായി പൊതുമരാമത്ത് വകുപ്പില്‍ നിവേദനം നല്‍കി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങള്‍ നീക്കിയ ശേഷമാണ് ചടികള്‍ നടുന്നത്. പഴശ്ശി നഗറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ അവാര്‍ഡ് ജേതാവ് പി.ജെ. മാനുവല്‍ പൂച്ചെടി നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത, ഗിരിജ സുധാകരന്‍, റസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി എം.കെ. അനില്‍കുമാര്‍, ട്രഷറര്‍ കെ.എം. രാജു, പി.ആര്‍.ഒ. കെ.എം ഷിനോജ്, വൈസ് പ്രസിഡന്റ് കെ.പി. സീനത്ത്, എം.കെ. ശ്രീവത്സന്‍, കെ.പി. യൂസഫ് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *