August 3, 2026

കണ്ടത്തുവയലിൽ  ‘സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ നൽകി 

0
Img 20231209 142425
By ന്യൂസ് വയനാട് ബ്യൂറോ

കണ്ടത്തുവയൽ: പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘സവാരി ചിരി ചിരി’ പദ്ധതിയുടെ ഭാഗമായി കണ്ടത്തുവയൽ ഗവ.എൽ. പി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണം ചെയ്തു.

ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ്‌ നിസാർ കെ.കെ,ഹെഡ്മിസ്ട്രെസ് എൻ വിനീത, രതീഷ് പി. പി, ശരീഫ് എൻ, ബിനി കെ, ഖാലിദ് കെ, എ.ഡി ഗ്രൂപ്പ് ഡയറക്ടർ ശിഹാബ് പള്ളിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളുടെ ശാരീരിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനു സൈക്ലിംഗ് പ്രശംസനീയമാണ്. പ്രകൃതി സൗഹൃദ ഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ പുതിയൊരു ആരോഗ്യസംസ്ക്കാരം തന്നെ വളര്‍ത്തിയെടുക്കുവാൻ എൽ. പി സ്കൂൾ തലത്തിലുള്ള സൈക്കിൾ ക്ലബ്ബുകൾ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

സൈക്കിളിംഗ് കേവലം സവാരിയും ഗ്രേസ് മാർക്കിനുള്ള ഊടുവഴിയും മാത്രമല്ലാതെ നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവേകുന്ന ,പരിസ്ഥിതി സൗഹാർദ്ദ കായിക വിനോദം എന്ന നിലയിലാണ് സൈക്കിൾ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കേണ്ടത്.

വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിലെ എൽ.പി സ്കൂൾ തല സൈക്കിൾ ക്ലബ്ബുകൾക്കാണ് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്നത്.

ആരോഗ്യത്തിന് സൈക്കിൾ യാത്ര എന്നതാണ്സവാരി ചിരി ചിരി’പദ്ധതിയുടെ  മുദ്രാവാക്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *