ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി പുൽക്കൂടുകളും വർണ്ണനക്ഷത്രങ്ങളുമായി ക്രിസ്മസ് വിപണി സജീവമായി
കൽപ്പറ്റ :പച്ചപ്പു നിറഞ്ഞ പുൽക്കൂടുകളും വർണ്ണ നക്ഷത്രങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ വീണ്ടുമൊ രു ക്രിസ്‌തുമസ് കാലം കൂടി വന്നെത്തി. കോവിഡ് പ്രതിസന്ധിയിലും ക്രിസ്തുമസ് വന്നെത്തിയതോടെ വ്യാപാര മേഖലയും തെല്ലൊന്ന് ഉണർന്നിരിക്കുകയാണ്.
ക്രിസ്‌തുമസ് വിപണി ലക്ഷ്യമിട്ട് ഫാൻസി സ്‌റ്റോറുകളുടെ മുൻവശങ്ങളിൽ ആകർഷകമായ ക്രിസ്തുമസ് നക്ഷത്രങ്ങളും, പുൽക്കൂടുകളുമൊരുക്കിയാണ് കച്ചവടത്തിനായി പല ഫാൻസി സ്റ്റോറുകളും സജ്‌ജീകരിച്ചിട്ടുള്ളത്.
പേപ്പർ നക്ഷത്രങ്ങൾ മുതൽ വർണ്ണ വിസ്മയം തീർക്കുന്ന ഡിജിറ്റൽ എൽഇഡി നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്ക് വില എട്ടു രൂപ മുതൽ 640 രൂപ വരെയാണ്. പ്ലാസ്‌റ്റിക് നക്ഷത്രങ്ങൾ ക്ക് 150 മുതൽ 400 വരെയാണ് വില. പേപ്പർ നക്ഷത്രങ്ങൾ സുക്ഷിച്ചു വെക്കാനുള്ള പ്രയാസവും പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യതയുമാണ് എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് വിപണിയിൽ ഡിമാന്റ് കൂട്ടുന്നത്. പ്ലാസ്‌റ്റിക് നക്ഷത്ര രൂപത്തിൽ ഇലൂമിനേഷൻ ബൾബുകൾ പതിപ്പിച്ച ഫാൻസി നക്ഷത്രങ്ങൾക്ക് 100 മുതൽ 1400 രൂപവരെയാണ് വില, ഇതിന് വിപണിയിൽ നല്ല ഡിമാന്റാണ് അനുഭവപ്പെടുന്നത്.
300 ബൾബുകളടങ്ങിയ എൽ.ഇ.ഡി. സെറ്റുകൾക്ക് 150 മുതൽ 1,000 രൂപ വരെ ഈടാക്കുന്നു. പുൽക്കൂടുകൾ ഒരുക്കുന്നതിനും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടു കൂടിയ ഇലുമിനേഷൻ ലൈറ്റുകൾ വാങ്ങുന്നവരുടെ തിരക്കാണ് ഫാൻസി സ്‌റ്റോറുകളിൽ എൽ.ഇ.ഡി. റൊട്ടേഷൻ ബൾബുകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. ക്രിസ്‌തുമസ് രാവുകളെ വർണാഭമാക്കുന്ന മാല ബൾബുകൾ 150 രൂപ മുതൽ ലഭ്യമാണ്. മൾട്ടികളർ ലൈറ്റുകളെക്കാൾ വാംമ്ഡ് ലൈറ്റുകൾക്കാണ് ഇത്തവണ ആവശ്യക്കാർ കൂടുതൽ. നക്ഷത്രങ്ങൾ കഴിഞ്ഞാൽ ആവശ്യക്കാർ ഏറെയുള്ളത് പുൽക്കൂടുകൾക്കും ക്രിസ്‌തുമസ് സെറ്റുകൾക്കുമാണ്. ക്രിസ്‌തുമസ് വിപണിയിൽ റെഡിമെയ്‌ഡ് പുൽക്കൂടുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻ്റ്, ഒപ്റ്റിക്ക് ഫൈബർ ക്രിസ്‌തുമസ് ട്രീകൾക്കും ഡിമാൻഡ് കൂടുതലാണ്. പൈൻ മരങ്ങളെ അനുസ്‌മരിപ്പിക്കുന്ന വെള്ള ട്രീകൾക്കും ആവശ്യക്കാരേറെയാണ്. വിവിധ നിറ ങ്ങളിലും ആകൃതിയിലുമുള്ള ട്രീയിലെ അലങ്കാരങ്ങൾക്ക് 50 രൂപ മുതലാണ് വില കുട്ടികളെ ആകർഷിക്കുന്ന സാന്താക്ലോസ് പാവകളും ക്രിസ്തുമസ് ബോ ക്കെകളും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇത്തവണ പുൽക്കൂടുകളുടെ വലിയ
കളക്ഷൻ പല വ്യാപാരികളും ഒരുക്കിയിട്ടില്ല. വലിയ ചെലവ് ഇല്ലാ അതാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്‌തുമസ് ട്രീക്ക് നീളം അനുസരിച്ചാണ് വില. 100 രൂപ മുതൽ 4. 500 രൂപ വരെയുള്ള വിലയിൽ വിവിധ രീതിയിലുള്ള ട്രീകൾ ലഭ്യമാണ്. പൈൻ മരത്തിന് 1,100 രൂപ മുതലാണ് വില. വിവിധ തരത്തിലുള്ള ക്രിസ്‌തുമസ് ഫാൻസി സാധനങ്ങളും വിപണി കീഴടക്കി കഴിഞ്ഞു. 20 രൂപ മുതലുള്ള പിരിയൻ ബലൂണുകളും, 60 രൂപയുടെ ഇലക്ട്രിക് മെഴുകുതിരികളും കാഴ്‌ചയ്ക്ക് കൗതുകമായി വിപണിയിൽ കാണാം.
എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്‌തുമസ് തൊപ്പിയും വിൽപ്പനക്കുണ്ട്. സാന്താക്ലോസിൻ്റെ മുഖംമൂടിക്ക് 100 രൂപ മുതലാണ് വില ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് സാന്താക്ലോസിൻ്റെ വേഷവും ഒരുക്കിയിട്ടുണ്ട്.
ചുവന്ന നീളൻ കുപ്പായത്തി ന് 910 രൂപയാണ് ശരാശരി വില. അലങ്കാരമായി വെയ്ക്കുന്ന റിങ്ങിന് 100 മുതൽ 500 രൂപ വരെ വിലയുണ്ട്. പല നിറത്തിലുള്ള ബോളുകളും ബെല്ലുകളും 80 രൂപ മുതൽ ലഭിക്കും. ഇതിനിടെ ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് വഴിയോരക്കച്ചവടവും പൊടി പൊടിക്കുകയാണ്. വഴിയോരങ്ങളിൽ രാത്രികാലത്താണ് നക്ഷത്രങ്ങളുടെയും ലൈറ്റുകളുടെയും കച്ചവടം കൂടുതലായും കാണപ്പെടുന്നത്. 20 രൂപ മുതൽ വിലയിൽ തോരണങ്ങളും അലങ്കാര വസ്‌തുക്കളും ഇതര സംസ്‌ഥാന തൊഴിലാളികൾ വഴിയോരങ്ങളിൽ വിൽപക്കെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ വലിയ തിരക്ക് ഇനിയും അനുഭവപ്പെട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ തിരക്ക് പഴയ സ്‌ഥിതിയിലേക്ക് എത്തുമെന്നാണ് കൽപറ്റ ലേഡീസ് കോർണർ ഫാൻസിയിലെ വ്യാപാരികൾ പറയുന്നത്.





Leave a Reply