May 31, 2026

യൂത്ത് സ്വാഭിമാൻ, ജനാധിപത്യത്തിൻറെ ഭാഗമായി യുവത.

0
Img 20231209 164259
By ന്യൂസ് വയനാട് ബ്യൂറോ

 

ചെന്നലോട്: വാർഡിലെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാരെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചെന്നലോട് അക്ഷയയുടെയും സഹകരണത്തോടെ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യൂത്ത് സ്വാഭിമാൻ എന്ന പേരിൽ വോട്ട് ചേർത്തൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് മെമ്പറും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ബൂത്ത് ലെവൽ ഓഫീസർ കെ എം ഷംസുദ്ദീൻ പദ്ധതി വിശദീകരണം നടത്തി.

18 വയസ്സ് പൂർത്തിയായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതിനൊപ്പം മേൽ പ്രായപരിധി എത്തുമ്പോൾ വോട്ടർപട്ടികയിൽ ഉൾപ്പെടും എന്നതിനാൽ 17 വയസ്സ് കഴിഞ്ഞ കുട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ഈ ക്യാമ്പിലൂടെ സാധിച്ചു. നിരവധി യുവതി യുവാക്കൾ ഈ പരിപാടിയിൽ പങ്കാളികളായി. അക്ഷയ സംരംഭകൻ കെ ഷക്കീർ അലി, എ കെ മുബഷിർ, എൻ പി ജോർജ്, സുജാത ഗോപി, എം മൊയ്തു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *