May 7, 2026

കല്‍പ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് ധര്‍ണ്ണ നടത്തി

0
Img 20231209 164522
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാനായി രൂപീകരിച്ച സ്ഥാപനമായ സപ്ലൈകോ സ്റ്റോറുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വില വര്‍ധനവിനെതിരെയും സാധാരണക്കാരനാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ പോലുമില്ലാതെ തുറന്നു പ്രവര്‍ത്തിക്കുന്ന വെറുതെയൊരു മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കല്‍പ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍ മുസ്തഫ ധര്‍ണ ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി ഹാറൂണ്‍ എന്‍ കെ സ്വാഗതം പറഞ്ഞു,പ്രസിഡന്റ് ബാപ്പു എംപി അധ്യക്ഷത വഹിച്ചു,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാസര്‍ പാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി.എ പി ഹമീദ്,യൂത്ത് ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ ഒടുവില്‍,എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുബഷീര്‍ ഇ എച്ച് എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.പോക്കര്‍ കല്‍പ്പറ്റ ,മജീദ് സിപി ,റസാക്ക് എ, ഷാഫി എടകുനി,അംജിദ് അലി,സിജാഹ്,എം എസ് എഫ് മുനിസിപ്പല്‍ ഭാരവാഹികളായ റഹീല്‍ എ പി,ശര്‍ബല്‍ ജിയാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് ടൗണ്‍ കമ്മിറ്റി ട്രഷറര്‍ ഷാജി കെ പി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *