May 31, 2026

ക്രിസ്തുമസ് ആഘോഷവും അനുമോദനവും നടത്തി

0
Img 20231212 191912
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി  :  പുൽപള്ളി സി കെ രാഘവൻ മെമ്മോറിയൽ ടിടിഐയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ ക്രിസ്മസ് ആഘോഷവും അനുമോദനവും സംഘടിപ്പിച്ചു.സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ സംഘഗാനത്തിൽ വിജയിച്ച കുട്ടികളെയും പഞ്ചായത്ത് തല കായികമേളയിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറൽ ക്രിസ്തുമസ് കരോൾ വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. സി.കെ.ആർ എം ട്രസ്റ്റ്‌ ചെയർമാൻ കെ ആർ ജയറാം ഉദ്ഘാടനം ചെയ്തു. ടിടിഐ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന ക്രിസ്തുമസ് സന്ദേശം നൽകി. കൃപാലയ സ്കൂൾ മാനേജർ സിസ്റ്റർ ആൻസ് മരിയ മുഖ്യപ്രഭാഷണം നടത്തി. ടി യു ഷിബു സിസ്റ്റർ ആൻട്രീസ സിസ്റ്റർ ടെസ് ലിൻ സിസ്റ്റർ ടെസിൻ സിസ്റ്റർ ദിയ സിസ്റ്റർ സെലിൻ സിസ്റ്റർ എൽസ അധ്യാപകരായ ടി ടി ഗിരീഷ്, പി ഡി ഉജയ്,പിഎം സീജ,കുക്കു ജോയ് സുരേഷ് കുമാർ, മിഷാൽ രമേശ് , കാശിനാഥ് എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *