August 2, 2026

വണ്ടിപ്പെരിയാർ പീഡന കേസ് സി.ബി.ഐക്ക്‌ വിടണം; ഭാരതീയ ദളിത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റി

0
Img 20231222 204951
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി മൃഗീയമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കേസ് സി.ബി.ഐക്ക്‌ വിടണമെന്ന്‍ ഭാരതീയ ദളിത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഘാതകനെ രക്ഷപ്പെടുത്താൻ കൂട്ടു നിന്ന പോലീസ്, സംസ്ഥാന സർക്കാർ, പ്രോസിക്യുഷൻ വക്കീൽ എന്നിവരുടെ നടപടിയിൽ യോഗം ശക്തമായി അപലപിച്ചു. യോഗം ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ് എം. എൽ.എ. ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ.വി. ശശി അധ്യക്ഷൻ ആയിരുന്നു.

കെപിസിസി മുൻ മെമ്പർ വി.എ. മജീദ്, ഡി.സി.സി വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ, വി.കെ. ശശികുമാർ, ആർ. രാജൻ, എ. രാംകുമാർ, മീനാക്ഷി രാമൻ, ഇ. എ ശങ്കരൻ, അരുൺദേവ് സി എ, ഗൗതം ഗോകുൽദാസ്, ഇ വി എബ്രഹാം, ടോം മാത്യു, ആർ. രാമചന്ദ്രൻ, ഒ കെ ലാലു, പി. ടി ബാലകൃഷ്ണൻ, എം. രാഘവൻ, ജയലളിത, ശ്രീജ കെ ബാബു, ഉഷ ഇ. എം, ഉമേഷ്‌ കെ യു, സുഭാഷ് പി. കെ, അനീഷ് കെ വൈത്തിരി, ശാലിനി കെ സി, എം. ബാലൻ എന്നിവർ സംസാരിച്ചു.

പുതുതായി തെരെഞ്ഞെടുക്കപെട്ട ജില്ല പ്രസിഡണ്ട് വി. കെ ശശികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ആർ. രാജൻ, കെ വി ശശി, സെക്രട്ടറി എ. രാംകുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺദേവ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *