പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി
പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. 45 പൂർവ്വ അധ്യാപകരും 350 ഓളം പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു.
സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയ റോയ് കവളക്കാട്ടിനെയും ദേശീയ ഗോപാൽരത്ന പുരസ്കാരം ലഭിച്ച പുൽപള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തെയും അനുമോദിച്ചു. ദേശീയതലത്തിൽ പഞ്ചഗുസ്തിയിലും ആർച്ചറിയിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. മാനേജർ പി.സി. ചിത്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം ഉഷ തമ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭന സുകു, പൂർവ്വ വിദ്യാർഥി പ്രതിനിധി അജേഷ്, പ്രിൻസിപ്പാൾ കെ.എസ്. സതി ഹെഡ്മിസ്ട്രസ് കെ. സിന്ധു എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടിയും സങ്കീർത്തനം ഓർഗ സ്ട്രയുടെ ഗാനമേളയുമുണ്ടായിരുന്നു.





Leave a Reply